തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞുമൗലവിയെ ഹജ്ജ്കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. അന്തരിച്ച കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് പകരമായാണ് നിയമനം.  1992 മുതല്‍ ഇതുവരെയും ഒരു ടേമിലൊഴികെ ഹജ്ജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുകയാണ്. പണ്ഡിതനും പ്രഭാഷകനുമായ തൊടിയൂര്‍ നിലവില്‍ ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയാണ്.  ദക്ഷിണകേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്‍റും മന്നാനിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്. ഒരു പ്രാവശ്യം വഖഫ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തൊടിയൂരാണ് സ്വദേശം. കരുനാഗപ്പള്ളി പാലോലികുളങ്ങര നൂറുല്‍ ഹുദ മസ്ജിദില്‍ 40 വര്‍ഷമായി ഇമാമാണ്. കായംകുളം ശഹീദാര്‍ പള്ളിയിലെ ദര്‍സ്, നെടുമങ്ങാട് പനവൂരിലെ അറബിക് കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍നിന്ന് 1973ല്‍ എം.എഫ്.ബി ബിരുദം കരസ്ഥമാക്കി. മികച്ച സംഘാടകനായ അദ്ദേഹം മത-സാമൂഹികരംഗത്ത് സജീവ സാന്നിധ്യമാണ്.

Tags:    
News Summary - thodiyoor-muhammed-kunju-moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.