തിരുവനന്തപുരം: സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻെറ രക്ത പരിശോധന നടത്താത്ത പൊലീസ്. മദ്യത്തിൻെറ ഗന്ധമുണ്ടെന്ന് ചാർജ് ഷീറ്റിലെഴുതിയിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രക്തപരിശോധന നടത്താനും പൊലീസ് തയാറായിട്ടില്ല.
ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു. രക്ത പരിശോധനക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മതിച്ചില്ലെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.
അതേ സമയം, ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്റ് ആരോപിച്ചു . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്മെന്റ് പറഞ്ഞു. വെങ്കിട്ടരാമൻെറ രക്തസാമ്പിള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.