തിരുവനന്തപുരം കോർപറേഷൻ അവിശ്വാസ നീക്കത്തിലുറച്ച്​ യു.ഡി.എഫ്; അനിശ്ചിതത്വം ബാക്കി

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലു​റ​ച്ച്​ യു.​ഡി.​എ​ഫ്. എ​ന്നാ​ൽ, മ​തി​യാ​യ അം​ഗ​സം​ഖ്യ​യി​ല്ലാ​ത്ത യു.​ഡി.​എ​ഫി​ന്​ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ പി​ന്തു​ണ വേ​ണ്ടി​വ​രും. എ​ൽ.​ഡി.​എ​ഫ് നി​ല​പാ​ട്​ എ​ന്താ​കു​മെ​ന്ന​തി​ൽ​ അ​നി​ശ്​​ചി​ത​ത്വ​മു​ണ്ട്. യു.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ചാ​ൽ അ​ത്​ ഏ​തു​​ത​രം പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ സി.​പി.​എം.

അ​തി​നാ​ൽ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച്​ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. യു.​ഡി.​എ​ഫ്​ ശ​നി​യാ​ഴ്ച യോ​ഗം ചേ​ർ​ന്ന്​ അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. കൗ​ൺ​സി​ൽ യോ​ഗം ചേ​രു​ന്ന 29ന്​ ​പ്ര​തി​ഷേ​ധം ആ​ച​രി​ക്കു​ന്ന​തി​നൊ​പ്പം ഈ ​പ്ര​മേ​യം കൂ​ടി കൊ​ണ്ടു​വ​രാ​നാ​ണ്​ അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഭ​ര​ണ​സ​മി​തി​ക്ക്​ ഒ​രു പ്ര​തി​സ​ന്ധി​യു​മി​ല്ലെ​ന്നും അ​ഞ്ച്​ വ​ർ​ഷ​വും ഭ​രി​ക്കു​മെ​ന്നു​മാ​ണ്​ മേ​യ​ർ വി.​വി. രാ​ജേ​ഷ്​ പ​റ​യു​ന്ന​ത്.

ആ​കെ അം​ഗ​ങ്ങ​ളി​ൽ മൂ​ന്നി​ലൊ​ന്ന്​ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ 101 അം​ഗ കോ​ർ​പ​റേ​ഷ​നി​ലെ 34 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട​ണം. വ്യ​ക്​​ത​മാ​യ മേ​ൽ​ക്കൈ​യി​ല്ലാ​ത്തി​നാ​ൽ യു.​ഡി.​എ​ഫി​നും എ​ൽ.​ഡി.​എ​ഫി​നും ഒ​റ്റ​ക്ക് പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ല. എ​ൽ.​ഡി.​എ​ഫി​ന്​ 29ഉം ​യു.​ഡി.​എ​ഫി​ന്​ 20ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​രു സ്വ​ത​ന്ത്ര​ൻ യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ചാ​ലും ഒ​റ്റ​ക്ക്​ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഇ​രു​മു​ന്ന​ണി​ക​ളും ചേ​ർ​ന്ന്​ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ധാ​ര​ണ​യാ​യി​ട്ടി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഭാ​വി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ തി​രി​ച്ച​ടി എ​ൽ.​ഡി.​എ​ഫി​നെ​യാ​ണ്​ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ങ്കി​ൽ കൗ​ൺ​സി​ലി​ന്‍റെ പ​കു​തി​യി​ല​ധി​കം അം​ഗ​ങ്ങ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. അ​തി​ന് 51 പേ​ർ ഹാ​ജ​രാ​ക​ണം. എ​ന്നാ​ൽ, സ്വ​ത​ന്ത്ര​നെ​യു​ൾ​പ്പെ​ടെ ചേ​ർ​ത്താ​ലും എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നു​മാ​യി 50 അം​ഗ​ങ്ങ​ളേ​യു​ള്ളൂ.

ബി.​ജെ.​പി​ക്കാ​ക​ട്ടെ, ക​ണ്ണ​മ്മൂ​ല​യി​ലെ സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ 51 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്​ എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും 50 പേ​രു​ടെ പി​ന്തു​ണ നി​ല​നി​ർ​ത്താ​ൻ ബി.​ജെ.​പി​ക്ക്​ സാ​ധി​ക്കും. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ബി.​ജെ.​പി തീ​രു​മാ​നി​ച്ചാ​ൽ ക്വാ​റം തി​ക​യി​ല്ല.

Tags:    
News Summary - UDF rejects no-confidence motion in Thiruvananthapuram Corporation; uncertainty remains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.