റോഷന്‍റെ ഒന്നാം റാങ്ക്: അമലാപുരത്തിന് അഭിമാനം

കാ​ല​ടി (കൊ​ച്ചി): കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് ആ​ർ​ക്കി​ടെ​ക്ച​ർ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ൽ അ​യ്യ​മ്പു​ഴ അ​മ​ലാ​പു​രം ഗ്രാ​മം. ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​മ​ലാ​പു​രം കാ​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ റോ​ഷ​ൻ രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ആ​ശം​സ അ​റി​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. തു​ട​ർ​പ​ഠ​ന​ത്തി​നാ​യി മ​ദ്രാ​സ് ഐ.​ഐ.​ടി​യി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാ​ങ്ക് തി​ള​ക്കം. ജൂ​ലൈ 30ന് ​അ​വി​ടെ ക്ലാ​സ് ആ​രം​ഭി​ക്കും.

ദി​നേ​ന കൂ​ടു​ത​ൽ സ​മ​യം പ​ഠ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും ഒ​ന്നാം റാ​ങ്ക് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല​ന്നും റോ​ഷ​ൻ പ​റ​ഞ്ഞു. പ​ഠ​ന​ത്തോ​ട​പ്പം ചെ​സ് ഫു​ട്ബാ​ളും ക​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. 10ാം ക്ലാ​സ് വ​രെ മ​ഞ്ഞ​പ്ര സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ട്ട​യം മാ​ന്നാ​ന​ത്തു​മാ​ണ് പ​ഠി​ച്ച​ത്. ഇ​തോ​ടൊ​പ്പം പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ൾ കാ​ലം മു​ത​ൽ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യി​രു​ന്നെ​ങ്കി​ലും ഉ​ന്ന​ത റാ​ങ്ക് പ്ര​തീ​ക്ഷി​ച്ചി​ല്ല​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും റോ​ഷ​ന്‍റെ പി​താ​വ് രാ​ജു പ​റ​ഞ്ഞു.

കാ​ക്ക​നാ​ട് കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ മാ​നേ​ജ​രാ​ണ് രാ​ജു. മാ​താ​വ് ജാ​സ്മി​ൻ ആ​ലു​വ ഗ​വ. സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ​ഹോ​ദ​ര​ൻ റോ​ഹ​ൻ രാ​ജു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. മ​ന്ത്രി റോ​ജി. എം. ​ജോ​ൺ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ റോ​ഷ​ൻ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​യാ​ളാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Roshan's first rank: Amalapuram is proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.