പാർക്കിങ് വിഭാ​ഗത്തിലെ രണ്ട് പേർക്ക് കോവിഡ്: തിരൂരിലെ ​ഗൾഫ് മാർക്കറ്റ് അടച്ചു

മലപ്പുറം: തിരൂരിലെ ​ഗൾഫ് മാർക്കറ്റ് അടച്ചു. പാർക്കിങ് വിഭാ​ഗത്തിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്. മാർക്കറ്റിലെ പാർക്കിംഗ് നിയന്ത്രിക്കുന്നവർക്ക് ആന്‍റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്ക് ആന്‍റിജൻ പരിശോധന നടത്തും. 

50 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മലപ്പുറത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തും. മാർക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. ജില്ലയിൽ തിങ്കളാഴ്ച 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടിയിലെയും പട്ടാമ്പിയിലെയും മത്സ്യ വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പട്ട് 10 പേരുൾപ്പടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 15 പേർക്കാണ്. 

Tags:    
News Summary - Thiroor gulf market closed-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.