തിരുവനന്തപുരം: രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തിനൽകുന്നതിൽനിന്ന് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ഉത്തരവ്.
ദീർഘ ദൂര സർവിസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ മുതൽ താഴേക്കുള്ള സർവിസുകളിലേ ഇനി ഈ സൗകര്യം ലഭ്യമാകൂ.
രാത്രി എട്ടു മുതൽ രാവിലെ ആറു വരെ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവിസുകളും നിർത്തണമെന്ന ഉത്തരവാണ് ഭേദഗതി ചെയ്തത്. മണിക്കൂറുകൾ യാത്ര ചെയ്യുന്നവർക്ക് എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നത് അസൗകര്യമാണെന്നാണ് വിലയിരുത്തൽ. ദീർഘദൂര സൂപ്പർ ക്ലാസ് ബസുകൾ ആകെ ബസുകളുടെ അഞ്ചു ശതമാനത്തിൽ താഴെയാണ്.
95 ശതമാനം ബസുകളിലും ഇളവ് തുടരും. തീരുമാനം എല്ലാ വിഭാഗം യാത്രക്കാരെയും ബോധ്യപ്പെടുത്താൻ ബോർഡ് വെക്കാനും കണ്ടക്ടർമാർ യാത്രക്കാരെ ബോധ്യപ്പെടുത്താനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.