Posted On
date_range Updated On
date_range ജയിലിൽ വിനോദത്തിന് സ്ഥലമില്ലെന്ന് പരാതി, ടി.വിക്ക് പുറമെ ഫുട്ബോളും വോളിബോളും അനുവദിക്കുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ട്; ഒടുവിൽ പരാതി തള്ളി മനുഷ്യാവകാശ കമീഷൻ
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനും തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമീഷൻ തള്ളി. മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശി സമർപ്പിച്ച പരാതിയാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തള്ളിയത്.
എല്ലാ ദിവസവും ഉച്ചക്ക് ശേഷവും അവധിദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും ടെലിവിഷൻ കാണാൻ സൗകര്യം നൽകിയിട്ടുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കമീഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസും സെല്ലുകളിൽ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിനും നടപ്പിനും സൗകര്യമുണ്ട്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.