മുസ്​ലിം ലീഗിൽ സ്ത്രീ-പുരുഷ വിവേചനമില്ല; എല്ലാവരും പ്രവർത്തകർ മാത്രമെന്ന് എം.കെ. മുനീർ

കോഴിക്കോട്: മുസ്​ലിം ലീഗിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലെന്നും എല്ലാവരും പാർട്ടി പ്രവർത്തകർ മാത്രമാണെന്നും എം.കെ. മുനീർ എം.എൽ.എ. പാർട്ടി ഒരു കൂട്ടായ്മയാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ ഒരു രീതിയിലെ കാണാൻ സാധിക്കൂവെന്നും മുനീർ വ്യക്തമാക്കി.

Full View

പൊതുസമൂഹം ഒരു വിഷയം പല രീതിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങൾ മറ്റൊരു രീതിയിൽ ചർച്ച ചെയ്തേക്കാം. പാർട്ടിക്കുള്ളിലെ ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങളിലാണ് അന്തിമ തീരുമാനമായി പുറത്തു പറയാൻ സാധിക്കുകയെന്നും മുനീർ വ്യക്തമാക്കി.

ഹരിതയിലെ പ്രശ്നങ്ങളിൽ ഇരു വിഭാഗങ്ങളുമായി ചേർന്ന് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. എല്ലാവരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു തീരുമാനമുണ്ടായത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയതെന്നും മുനീർ പറഞ്ഞു.

അച്ചടക്ക ലംഘനം നടന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ഉന്നതാധികാര സമിതിയുടെ തീരുമാനം അന്തിമമാണെന്നും എം.കെ. മുനീർ മാധ്യമങ്ങളോട് വ്യക്തമാക്കി. 

എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ 'ഹ​രി​ത'​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ടിരുന്നു. മ​ല​പ്പു​റം ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ ശേ​ഷം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മാ​ണ് ഇന്നലെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ടു​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​െൻറ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നും പു​തി​യ ക​മ്മി​റ്റി​യെ ഉടൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2018ൽ ​നി​ല​വി​ൽ വ​ന്ന ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്നും സ​ലാം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞിരുന്നു.

എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ. ന​വാ​സും മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബും സം​ഘ​ട​ന യോ​ഗ​ങ്ങ​ളി​ലും ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളി​ലും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും​വി​ധം സം​സാ​രി​ച്ചെ​ന്ന്​ കാ​ണി​ച്ച് ആ​ഗ​സ്​​റ്റ്​ ര​ണ്ടാം​വാ​ര​മാ​ണ് ഹ​രി​ത​യു​ടെ 10 ഭാ​ര​വാ​ഹി​ക​ൾ ഒ​പ്പി​ട്ട പ​രാ​തി വ​നി​ത ക​മീ​ഷ​ന് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ പൊ​ലീ​സ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ലീ​ഗ് നേ​തൃ​ത്വം ന​ൽ​കി​യ അ​ന്ത്യ​ശാ​സ​ന​വും ഹ​രി​ത ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗ​സ്​​റ്റ്​​ 17ന് ​ക​മ്മി​റ്റി മ​ര​വി​പ്പി​ച്ചി​രു​ന്നു. ന​വാ​സ്, വ​ഹാ​ബ്, ഹ​രി​ത നേ​താ​വി​നോ​ട് അ​പ​മാ​ന​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വി​ധേ​യ​നാ​യ എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് ക​ബീ​ർ മു​തു​പ​റ​മ്പ് എ​ന്നി​വ​രോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി. 25ന് ​മ​ല​പ്പു​റ​ത്ത് ഇ​രു​വി​ഭാ​ഗ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലും പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലീ​ഗ് നേ​തൃ​ത്വം ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഹ​രി​ത നേ​താ​ക്കാ​ൾ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - There is no gender discrimination in Muslim league -MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.