കേരളത്തിലെ വിജയം പിണറായി വിജയ​േന്‍റത്​​ മാത്രമായി അവതരിപ്പിക്കാൻ ശ്രമം - സി.പി.എം

ന്യൂഡൽഹി: പാർട്ടിയുടെ കേരളത്തിലെ ചരിത്ര വിജയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിത്വത്തിന്‍റെ ഫലം മാത്രമായി​ അവതരിപ്പിക്കാൻ ചില മാധ്യമങ്ങളും രാഷ്​ട്രീയക്കാരും ശ്രമിക്കുന്നതായി സി.പി.എം. പാർട്ടിയു​െട പ്രതിവാര പത്രമായ പീപ്പിൾസ്​ ഡെമോക്രസിയിലെഴുതിയ മുഖപ്രസംഗത്തിലാണ്​ ഇക്കാര്യം ആരോപിക്കുന്നത്​.

'പരമോന്നത നേതാവിന്‍റെ' അല്ലെങ്കിൽ 'കരുത്തനായ വ്യക്തി'യു​െട ഉദയമാണ്​ എൽ.ഡി.എഫ്​ വിജയത്തിന്​ പിന്നിലെന്നാണ്​ അവർ അഭിപ്രായ​പ്പെടുന്നത്​. ഒരാളു​െട ആധിപത്യത്തിലാണ്​ സർക്കാറും പാർട്ടിയും നിലകൊള്ളുന്നതെന്നാണ്​ അവരുടെ അവകാശവാദം. എന്നാൽ വ്യക്തിയുടെ മാത്രമല്ല, കൂട്ടായ്​മയുടെ കൂടി പരിശ്രമത്തി​െന്‍റ ഫലമാണ്​ തെരഞ്ഞെടു​പ്പ്​ വിജയമെന്നും സി.പി.എം അവകാശപ്പെട്ടു.

മുഖ്യമന്ത്രി എന്ന നിലയിൽ നയരൂപീകരണത്തിന് രാഷ്ട്രീയ മാർഗനിർദ്ദേശം നൽകുന്നതിലും പൊതുജന താൽപര്യം മനസ്സിൽ വച്ചു​െകാണ്ട്​ നയങ്ങൾ നടപ്പാക്കുന്നതിൽ ഭരണപരമായ കഴിവ് പ്രകടിപ്പിക്കുന്നതിലും പിണറായി വിജയൻ സംവിധാനമൊരുക്കിയെന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, എൽ.ഡി.എഫ്​ നേടിയ വിജയം വ്യക്തിഗതവും കൂട്ടായതുമായ പരിശ്രമത്തിന്‍റെ ഫലമാണ്​ -മു​ഖപ്രസംഗം അഭിപ്രായപ്പെട്ടു.

വളരെ പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കഴിഞ്ഞ അഞ്ച് വർഷമായി എൽ.ഡി.എഫ് സർക്കാരിന് പ്രവർത്തിക്കേണ്ടി വന്നത്. വലതുപക്ഷ, കമ്മ്യൂണിസ്റ്റ്​ വിരുദ്ധ ശക്തികൾ ഭരണത്തിന്‍റെ അവസാന നാളുകളിൽ കടന്നാക്രമണം നടത്തിയെങ്കിലും ജനോപകാരപ്രദമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ എൽ.ഡി.എഫ്​ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു​െവന്നും സി.പി.എം മുഖപത്രം അവകാശപ്പെട്ടു. 

Tags:    
News Summary - There is an effort by sections of the media to reduce this historic victory solely to the personality and role of Pinarayi Vijayan -cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.