കോഴിക്കോട്: ബ്രൂവറി വിവാദത്തിൽ സമരരംഗത്ത് സജീവമല്ലാത്ത ബി.ജെ.പി യുവജന സംഘടനയായ യുവമോർച്ചയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
'യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ?. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്‍റെ പത്തിലൊന്ന് ആത്മാർഥതയിൽ മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ'- സന്ദീപ് വാര്യർ ചോദിച്ചു.
ഒരൽപം നാണം ബാക്കിയുണ്ടെങ്കിൽ എഫ്.ബി പോസ്റ്റ് കണ്ടാലെങ്കിലും 10 പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.