പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറിയല്ല - ഹൈകോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്. പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാണെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈകോടതി ഉത്തരവ്. പമ്പുകളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.

പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് തീരുമാനം. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി പറഞ്ഞു. പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർകക്ഷി.

Tags:    
News Summary - There are no public toilets at petrol pumps - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.