തിരുവനന്തപുരം: അതിസുരക്ഷയും കർശന നിരീക്ഷണവുമുള്ള എം.എൽ.എ ഹോസ്റ്റലിൽ വൻ മോഷണം. മുപ്പതോളം വിലയേറിയ അഗ്നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് പല സമയത്തായി മോഷ്ടിച്ചത്. 24 മണിക്കൂറും വൻ സുരക്ഷ ഒരുക്കിയിട്ടുള്ള ഇവിടെ നടന്ന കവർച്ച അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
മൂന്നു തവണയായാണ് മോഷണം നടന്നത്. മോഷണവിവരം ഫയർഫോഴ്സ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
എം.എൽ.എ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിലും നെയ്യാർ േബ്ലാക്കിലുമായി സ്ഥാപിച്ചിരുന്നതും തീപിടിത്തമുണ്ടായാൽ പെട്ടെന്ന് കെടുത്താൻ ഉപയോഗിക്കുന്നതുമായ കൂറ്റൻ വാൽവുകളാണ് അപഹരിക്കപ്പെട്ടത്. പിത്തളയിൽ നിർമിച്ച ഇവക്ക് നല്ല വിലയുണ്ട്.
നിയമസഭാ വളപ്പിൽനിന്ന് ഇത്തരത്തിൽ മോഷണം നടന്നതായി ആരോപണമുണ്ട്.
എം.എൽ.എ ഹോസ്റ്റലിൽനിന്ന് അഗ്നിശമന ഉപകരണങ്ങൾ കവർച്ച ചെയ്യപ്പെട്ട സംഭവം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ അപ്പപ്പോൾ മേലധികാരിയായ ചീഫ് മാർഷലിനെ രേഖാമൂലം അറിയിച്ചിരുെന്നന്ന് പറയപ്പെടുന്നു.
മൂന്നുതവണയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മോഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ദിവസങ്ങൾക്കു ശേഷവും ബന്ധപ്പെട്ടവർ പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കാതിരുന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്.
തിങ്കളാഴ്ച മോഷണം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിട്ടും ബന്ധപ്പെട്ടവർ ആരുംതന്നെ പൊലീസിൽ പരാതിപ്പെടാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.