കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നിർവഹണത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുത്തവരുടെ എണ്ണം 13,187 ആയി.
രാജ്യത്തിന് ലഭിച്ച അധിക ക്വോട്ടയില്‍ സംസ്ഥാനത്തിനായി നീക്കിവെച്ച 29 സീറ്റുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചത്. കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട ക്രമനമ്പര്‍ 5394 മുതല്‍ 5433 വരെയുള്ള അപേക്ഷകര്‍ക്കുകൂടിയാണ് ഹജ്ജിന് അവസരം ലഭിച്ചത്.
39 പേര്‍ക്ക് ലഭിച്ച അവസരത്തില്‍ കാത്തിരിപ്പുപട്ടികയില്‍നിന്ന് വിടുതല്‍ നേടിയവരെ മാറ്റി നിര്‍ത്തി 29 പേരെക്കൂടിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പുതുതായി വെയ്റ്റിങ് ലിസ്റ്റില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ അടവാക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാഫോമും, മറ്റ് അനുബന്ധ രേഖകളും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
നേരിട്ടുനല്‍കുന്ന അപേക്ഷകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫിസില്‍ സ്വീകരിക്കും.
വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2710717, 2717572. വെബ്‌സൈറ്റ്: hajcommittee.gov.in, keralahajcommittee.org/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.