ചങ്ങനാശ്ശേരി: തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ വൈദികരെ പൂട്ടിയി ട്ട് ഓഫിസ് മുറി കുത്തിപ്പൊളിച്ച് കവര്‍ച്ച. നാലുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാ ഴാഴ്ച രാത്രിയാണ് സംഭവം. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനു 250 മീറ്റര്‍ ചുറ്റളവിലുള്ള ആരാധനാലയത്തിലാണ് കവര്‍ച്ച നടന്നത്. താഴത്തെ നിലയില്‍ താമസിക്കുന്ന പ്രധാന വികാരിയുടെയും സഹവികാരിയുടെയും ഒന്നാം നിലയിലെ മറ്റൊരു സഹവികാരിയുടെയും ഡീക്കെൻറയും മുറികളും ഒന്നാം നിലയില്‍നിന്ന് ഗ്രൗണ്ട് േഫ്ലാറിലേക്കിറങ്ങുന്ന ഭാഗത്തെ ഗ്രില്ലും പൂട്ടിയ ശേഷമാണ് കവർച്ച.
വെള്ളിയാഴ്ച പുലര്‍ച്ച പ്രഭാതസവാരിക്ക് പോകാൻ വാതില്‍ തുറക്കാന്‍ കഴിയാഞ്ഞപ്പോൾ സഹ വികാരി മറ്റുള്ള വൈദികരെ വിവരം അറിയിക്കുകയായിരുന്നു. അവരുടെയും വാതിലുകള്‍ തുറക്കാനാകാതെ വന്നപ്പോള്‍ വൈദിക മന്ദിരത്തില്‍നിന്ന് മാറിയുള്ള സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരം അറിയിച്ചു. സെക്യൂരിറ്റി വന്നുനോക്കിയപ്പോഴാണ് എല്ലാ വൈദികരുടെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയനിലയില്‍ കണ്ടെത്തിയത്. വൈദികർ പുറത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. വൈദിക മന്ദിരത്തിലേക്കുള്ള ഗ്രില്ല് തുറന്ന് ചില്ലുവാതിലിെൻറ താഴെയുള്ള ൈപ്ലവുഡ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പള്ളി ഓഫിസും അലമാരകളും പൂട്ടു പൊളിച്ചനിലയില്‍ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.