മറ്റത്തൂരിൽ വീണ്ടും ബി.ജെ.പി പിന്തുണയോടെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി

തൃശൂർ: തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് ​വൈസ് പ്രസിഡന്റ് സ്ഥാനാർഥിക്ക് ബി.ജെ.പി പിന്തുണ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് മെമ്പർ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്.

11 വോട്ടുകളുമായി എൽ.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുയായിയിരുന്നു.

ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഭഗീരഥ പ്രയത്നം നടത്തിയാണ് സമവായത്തിലെത്തിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൂർജഹാൻ നവാസ് രാജിവെക്കുകയായിരുന്നു. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം. ജോൺ എംഎൽഎ മായുള്ള ചർച്ചയിലൂടെയാണ് മറ്റത്തൂരിലെ പ്രശ്നത്തിന് പരിഹാരമായത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. ഇതിനെ പിന്നാലെയാണ് വീണ്ടും കോൺഗ്രസ് നേതാവ് ബി.ജെ.പി പിന്തുണയോടെ ​വൈസ് പ്രസിഡന്റാവുന്നത്.

Tags:    
News Summary - Congress wins vice-presidential post in Mattathur again with BJP support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.