തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്‍റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന പരാതിയിൽ ക്ഷേത്ര വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സി.സി.ടി.വി പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. നിലവിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നിന്ന് സ്വർണദണ്ഡ് കാണാതായിരുന്നു. വടക്കേ നടയുടെ സമീപത്ത് നിന്ന് മണ്ണിൽ പൊതിഞ്ഞ നിലയിൽ പിന്നെ കണ്ടെത്തുകയുണ്ടായി. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് സ്വർണം കാണാതായത്. ഈ ഭാഗത്തെ സി.സി.ടി.വി പ്രവർത്തിക്കാത്തതാണ് ദൂരുഹത വർധിപ്പിക്കുന്നത്. ക്ഷേത്ര നവീകരണത്തിന്‍റെ ഭാഗമായി സ്വർണം പൂശുന്ന പണിക്കിടെയാണ് സ്വർണദണ്ഡ് കാണാതായത്.
ഇതേ തുടർന്ന് ക്ഷേത്രത്തിൽ സുരക്ഷസംവിധാനം ശക്തമാക്കി. പ്രവർത്തനരഹിതമായ കാമറകൾ മാറ്റിഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.