ചാരുംമൂട്(ആലപ്പുഴ): മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥമില്ലാത്തതിനെ തുടർന്ന് നാടക കലാകാരന് വീടിെൻറ മുന്നിലെ റോഡരികിൽ അന്ത്യവിശ്രമം. ചുനക്കര കരിമുളക്കൽ മാമൂട് വാലുകുറ്റിയിൽ കുഞ്ഞുമോനാണ് (ജേക്കബ് മാത്യു-63) വീടിെൻറ ഭിത്തിക്കരികിലായി റോഡരികിൽ ചിതയൊരുങ്ങിയത്. നാടക കലാകാരനായ കുഞ്ഞുമോൻ 20 വർഷമായി നാടക രംഗത്ത് സജീവമായിരുന്നു. വിശ്വസാരഥി എന്ന പേരിൽ നാടക ഗ്രൂപ് തുടങ്ങിയിരുന്നു. പ്രോഗ്രാം ഏജൻസിയും പ്രശാന്തി എൻജിനീയറിങ് എന്ന സ്ഥാപനവും നടത്തേവ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വടക്കൻ കേരളത്തിൽ നാടകം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് നാടക കലാകാരിയും സംസ്ഥാന അവാർഡ് ജേതാവുമായ ഭാര്യ അനു കുഞ്ഞുമോൻ ഭർത്താവിെൻറ ആകസ്മിക ദേഹവിയോഗം അറിയുന്നത്. മിശ്രവിവാഹിതരാണ് ഇവർ. അഞ്ജലിയാണ് മകൾ. നാട്ടിലെത്തിയ അനുവിന് അഭിമുഖീകരിക്കേണ്ടിവന്നത് ഭർത്താവിെൻറ ഭൗതിക ശരീരം എവിടെ സംസ്കരിക്കുമെന്ന വലിയ ചോദ്യമായിരുന്നു. കരിമുളക്കൽ കണ്ണനാകുഴി റോഡരികിൽ അഞ്ചര സെൻറ് സ്ഥലം മാത്രമുള്ള ഇവർ വിഷമ വൃത്തത്തിലായതോടെ നാട്ടുകാരും ബന്ധുക്കളും റോഡിനോട് ചേർന്ന് വീടിെൻറ ഭിത്തിക്കരികിലായി ചിതയൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വീടിെൻറ ഭിത്തിക്ക് കേടുപാടുണ്ടാകാത്ത നിലയിൽ ചിതയൊരുക്കി.
പൊതുശ്മശാനം ഇല്ലാത്തതാണ് കുഞ്ഞുമോൻ എന്ന നാടക കലാകാരനെ മരണാനന്തരം ‘പെരുവഴി’യിലാക്കിയത്. ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ സമാന പ്രശ്നം നേരിടുന്ന കുടുംബങ്ങൾ നിരവധി. ഇതിന് ശ്വാശ്വത പരിഹാരം കാണുവാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.