രണ്ടു ദിവസം മുമ്പ് കാണാതായ യുവതി സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മാനന്തവാടി: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ എന്ന സുജിയാണ് (38) മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ യുവതിക്കായി തെരച്ചില്‍ തുടരുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തേസ്യയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. വിനീഷ് ജോസ് ആണ് തേസ്യയുടെ ഭര്‍ത്താവ്. മക്കള്‍: അല്‍ജിന്‍ ജോസ് ജോസഫ്, അല്‍ജിയ റോസ്, ആന്‍ സേവ്യര്‍.

Tags:    
News Summary - The young woman who went missing two days ago was hanged in a private land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.