Posted On
date_range Updated On
date_range ഹരിപ്പാട് യുവ സൈനിക ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: യുവ കരസേന ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.ഹരിപ്പാട് വെട്ടുവേനി ലതികാഭവനിൽ ഹരിദാസൻ പിള്ളയുടെയും ശ്രീലതയുടെയും മകൻ എച്ച്. ശ്രീജിത്താണ് (28) മരിച്ചത്. ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഹരിപ്പാട് മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി കാണുന്നതിന് ബൈക്കിലെത്തിയ ശ്രീജിത് ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ വീട്ടിലെത്തി വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീനഗറിൽ ബദാമി ബാഗ് കൺടോൻ മെൻറ് 92 ബേസ് ആശുപത്രിയിൽ ക്ലർക്കായിരുന്ന ശ്രീജിത്ത് 45 ദിവസത്തെ അവധിക്കായി കഴിഞ്ഞ 15 നാണ് നാട്ടിലെത്തിയത്. ഭാര്യ: ശ്രുതി വി.കുമാർ . സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.