Posted On
date_range Updated On
date_range പെട്രോളൊഴിച്ച് എറണാകുളം കലക്ടറേറ്റിനു മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം
കൊച്ചി: എറണാകുളം കലക്ടറേറ്റിനു മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ആർക്കിടെക്റ്റായ പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം.
ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം നടന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് കലക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളുരുത്തിയിലാണ് ആർക്കിടെക്ടായ ഷീജയുടെ ഓഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.