തി​​രു​വ​ന​ന്ത​പു​രം: ചു​വ​രെ​ഴു​ത്തും നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളു​മ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ പി​ന്നി​ലാ​ക്കി എ.​ഐ​യും റീ​ലും ​​ട്രോ​ളു​മെ​ല്ലാ​മാ​യി ക​ത്തി​പ്പ​ട​രു​ക​യാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം. മൂ​ർ​ച്ച​യേ​റി​യ ആ​രോ​പ​ണ​ങ്ങ​ൾ, ഇ​ര​ട്ട പ്ര​ഹ​ര​മു​ള്ള പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ, ക​ത്തി​ക്ക​യ​റു​ന്ന വി​വാ​ദ​ങ്ങ​ൾ, വാ​യ​ട​പ്പ​ൻ മ​റു​പ​ടി​ക​ൾ എ​ന്നി​ങ്ങ​​നെ പ​തി​വ് തെ​ര​ഞ്ഞെ​ടു​പ്പ്​ ചേ​രു​വ​ക​ൾ​ക്കെ​ല്ലാം ഇ​ക്കു​റി നി​ർ​മി​ത ബു​ദ്ധി​യു​ടെ ഡി​ജി​റ്റ​ൽ കൈ​യൊ​പ്പു​ണ്ട്. എ​തി​രാ​ളി​യു​ടെ നീ​ക്ക​ങ്ങ​ളെ ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ച്​ നി​രീ​ക്ഷി​ക്കു​ക​യും പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ​മൊ​രു​ക്കു​ക​യും ചെ​യ്​​ത്​ ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്​ സൈ​ബ​ർ യു​​ദ്ധ​പ്പു​ര​ക​ൾ.

സെ​ക്ക​ൻ​ഡു​ക​ളെ കീ​റി​മു​റി​ച്ചു​ള്ള​ രാ​ഷ്​​ട്രീ​യ ജാ​ഗ്ര​ത​യും ച​ടു​ല​ത​യു​മാ​ണ്​ ഈ ​യു​ദ്ധ​മു​റി​ക​ളി​ൽ. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള 2021​ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ബ​ദ​ൽ പ്ര​ചാ​ര​ണ മേ​ഖ​ല​യാ​യി​രു​ന്നെ​ങ്കി​ൽ 2026ൽ ​അ​ത് പ്ര​ധാ​ന യു​ദ്ധ​മു​ഖ​മാ​യി മാ​റി. സം​സ്ഥാ​ന ത​ല​ത്തി​ൽ മാ​സ്റ്റ​ർ വാ​ർ റൂ​മു​ക​ളും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സാ​റ്റ​ലൈ​റ്റ്​ സെ​ല്ലു​ക​ളും സ​ജ്ജ​മാ​ണ്. 2.71 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള സം​സ്ഥാ​ന​ത്ത്​ സാ​ങ്കേ​തി​ക​വി​ദ്യ​യും സ​ർ​ഗാ​ത്മ​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ഡി​ജി​റ്റ​ൽ പോ​രാ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ നി​ർ​ണാ​യ​ക​മാ​യി സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

യു​ദ്ധ​മു​ഖ​ത്താ​ണ്​ ഡി​ജി​റ്റ​ൽ കേ​ഡ​റു​ക​ൾ

പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത്​ 2011 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​ടി വി​ങ്​ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ച്ചാ​ണ്​ സി.​പി.​എം സൈ​ബ​ർ വാ​ർ റൂം ​സം​വി​ധാ​നി​ച്ച​ത്. വി​ക​സ​ന കേ​ന്ദ്രീ​കൃ​ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം പ്ര​തി​പ​ക്ഷ​ത്തെ ​നേ​രി​ടാ​ൻ ‘ഇ​രു​ണ്ട കാ​ലം’ എ​ന്ന വീ​ഡി​യോ പ​ര​മ്പ​ര ത​ന്നെ നി​ർ​മി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചു​വ​ടു​റ​പ്പി​ച്ച​ത്. യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ ചി​ത്രീ​ക​രി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചു. പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ സം​വി​ധാ​ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് താ​ഴെ​ത്ത​ട്ടി​ലു​ള്ള വോ​ട്ട​ർ​മാ​രി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന രീ​തി​യും സി.​പി.​എം ന​ട​പ്പാ​ക്കു​ന്നു. സി.​പി.​എം സൈ​ബ​ർ വാ​ർ റൂ​മി​ന്‍റെ പ്ര​ധാ​ന ഉ​ന്നം പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ നേ​രി​ടാ​ൻ ‘നു​ണേ​ശ​ൻ’ എ​ന്ന പേ​രി​ൽ പേ​ജ്​ ത​​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. പ​ല​വ​ട്ടം പൂ​ട്ടി​​ച്ചെ​ങ്കി​ലും പേ​ജ്​ മൂ​ന്നും നാ​ലും വേ​ർ​ഷ​നു​ക​ളി​ലാ​യി പു​ന​ര​വ​ത​രി​ക്കു​ക​യാ​ണ്.

കൈ​വെ​ള്ള​യി​ൽ സൈ​ബ​ർ സ്ട്രൈ​ക്ക്

മൂ​ർ​ച്ച​യു​ള്ള​തും വേ​ഗ​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റു​ക​ളു​മാ​യി ക​ളം നി​റ​യു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്​ വാ​ർ റൂം. ​നേ​ര​ത്തെ മാ​സ്റ്റ​ർ വാ​ർ റൂം ​കേ​ന്ദ്രീ​ക​രി​ച്ച്​ മാ​ത്ര​മാ​യി​രു​ന്നു സൈ​ബ​ർ-​സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളെ​ങ്കി​ൽ വി​കേ​ന്ദ്രീ​ക​രി​ച്ച്​ ഓ​രോ പ്ര​വ​ർ​ത്ത​ക​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൈ​ബ​ർ വാ​ർ റൂ​മു​ക​ളാ​യി മാ​റ്റി എ​ന്ന​താ​ണ്​ പ്ര​ത്യേ​ക. ഇ​തി​നാ​വ​ശ്യ​മാ​യ ക​ണ്ട​ന്‍റു​ക​ളാ​ണ്​ മാ​സ്റ്റ​ർ വാ​ർ റൂ​മി​ൽ ത​യാ​റാ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ൻ സു​നി​ൽ ക​നു​ഗോ​ലു​വി​ന്റെ വ​ര​വ് കോ​ൺ​ഗ്ര​സ്​ സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ​ത്തി​ന്‍റെ അ​ല​കും പി​ടി​യും മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​പാ​ടാ​യാ​ലും ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളാ​യാ​ലും സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ള സ്വി​ച്ചി​ട്ട പോ​ലെ വോ​ളു​ക​ൾ നി​റ​ക്കാ​ൻ ആ​വ​നാ​ഴി​യി​ൽ ആ​​വോ​ള​മു​ണ്ട്​ ക​ണ്ട​ന്‍റു​ക​ൾ. വി​പു​ല​മാ​യ ഡാ​റ്റ ബാ​ങ്കാ​ണ്​ വാ​ർ​റൂ​മി​​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

Tags:    
News Summary - Filling the war room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.