കോഴിക്കോട്: ശബരിമലയിലെ സ്വർണകൊള്ളയ്ക്കും വിശ്വാസവഞ്ചനക്കുമെതിരെ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ക്ക് ചൊവ്വാഴ്ച കാഞ്ഞങ്ങാട് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് മുതൽ ചെങ്ങന്നൂർവരെയാണ് യാത്ര.
ചൊവ്വാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കണ്ണൂരിൽ നടക്കുന്ന ആദ്യ സ്വീകരണം കെ. സുധാകരൻ എം.പിയും ഇരിട്ടിയിൽ വൈകീട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 11ന് കൽപറ്റയിലെ സ്വീകരണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് യാത്ര കോഴിക്കോട് ജില്ലയിലെ അടിവാരത്തെത്തും. 3.15ന് താമരശ്ശേരിയിലെ സ്വീകരണത്തിനുശേഷം നാലിന് കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ പ്രധാന സ്വീകരണ പരിപാടി കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 5.30ന് മുതലക്കുളത്ത് ജില്ലയിലെ സമാപന പരിപാടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.