Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.
അതേസമയം, വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാപ്പ് സാക്ഷി വിപിൻ ലാൽ സമർപിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിക്കാതെയാണ് വിപിൻലാൽ പുറത്തിറങ്ങിയതെന്ന െട്ടാംപ്രതി ദിലീപിന്‍റെ ഹരജിയിൽ വിപൻലാലിനെ ുടൻ ഹാജരാക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിപിൻലാൽ കോടതിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.