Posted On
date_range Updated On
date_range സൗഹൃദം നടിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വാമനപുരം, കറ്ററ കൈലാസം കു ന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് (27) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളുവിൽ പോയ പ്രതി യെ, റൂറൽ എസ്.പി ഡി. ശില്പക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനുവിൻ്റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സ നൂജ്, എസ്.ഐ വിജിത്ത് കെ.നായർ, എസ്.സി.പി.ഒ ബിനു മഹേഷ്, സി.പി.ഒ കിരൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.