കേരള സർവകലാശാല മാർച്ചിലെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ

എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് പൊലീസിനുനേരെ തിരിഞ്ഞ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. ഇതിനിടയിൽ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ പ്രവർത്തകർക്കും കന്‍റോൺമെന്‍റ് അസി. കമീഷണർ ജയചന്ദ്രൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കേറ്റു. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു.

ചൊവ്വാഴ്ച നടത്തിയ സർവകലാശാല മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയോടെയാണ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ നാനൂറോളം പൊലീസുകാരെ വിന്യസിച്ചിരുന്നു.

പ്രകോപനകരമായ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന്‍റെ സമരഗേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിൽ ‘ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ചതിന് സർക്കാറിന്‍റെ പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക’ എന്ന ബാനർ കെട്ടി. മന്ത്രിമാരായ ഒ.ജെ. ജനീഷിന്റെയും റോജി എം. ജോണിന്റെയും ചിത്രങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് ബാരിക്കേഡുകൾ തകർക്കാൻ ശ്രമമുണ്ടായി. അപ്പോഴേക്കും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രകോപിതരായ പ്രവർത്തകർ പൊലീസിനുനേരെ നേരെ തിരിഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

Tags:    
News Summary - SFI secretariat march turns violent, police lathicharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.