18 അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി തയാറാക്കിയ 18 റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ പി.എസ്.സിയോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശിപാർശയാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. സെൻസസ് ഡ്യൂട്ടി, ബി.എൽ.ഒ ചുമതലകൾ, അന്തർ ജില്ല സ്ഥലംമാറ്റത്തിലുണ്ടായ കാലതാമസം, തസ്തിക നിർണയം വൈകൽ, ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ മതിയായ നിയമനം നടത്തുന്നതിന് തടസ്സം നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് നിയമനങ്ങളിൽ ഗണ്യമായ കുറവിന് കാരണമായെന്നും ഇതെല്ലാം പരിഗണിച്ചാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീട്ടാൻ ശിപാർശ ചെയ്യുന്ന റാങ്ക് പട്ടികകൾ
പ്രീപ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ: 519/2019), എച്ച്.എസ്.ടി -സോഷ്യൽ സയൻസ് (203/2021), എച്ച്.എസ്.ടി -മലയാളം (255/2021), എച്ച്.എസ്.ടി -ഹിന്ദി (562/2021), എച്ച്.എസ്.ടി -ഇംഗ്ലീഷ് (254/2021), എച്ച്.എസ്.ടി -മാത്തമാറ്റിക്സ് (383/ 2020), എച്ച്.എസ്.ടി -നാച്ച്വറൽ സയൻസ് (384/2020), ഫുൾടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ -അറബിക് (520/2019), പാർട് ടൈം എച്ച്.എസ്.ടി -ഹിന്ദി (422/2019), എച്ച്.എസ്.ടി -ഡ്രോയിങ് ടീച്ചേഴ്സ് (524/2019), പാർട് ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ -അറബിക് യു.പി.എസ് (402/2020), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ -യു.പി.എസ് (525/2019), എച്ച്.എസ്.എസ്.ടി -ഇംഗ്ലീഷ് (728/2021), എച്ച്.എസ്.എസ്.ടി - ഇംഗ്ലീഷ് ജൂനിയർ (730/2021), എച്ച്.എസ്.എസ്.ടി -ഹിസ്റ്ററി (486/2019), എച്ച്.എസ്.എസ്.ടി -ജൂനിയർ സുവോളജി (738/2021), എച്ച്.എസ്.എസ്.ടി -ജൂനിയർ ജ്യോഗ്രഫി (736/2021), എച്ച്.എസ്.എസ്.ടി -ബോട്ടണി ജൂനിയർ (737/2021)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.