15 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം: ലോക്കപ്പ് മർദനത്തിൽ മുൻ സി.ഐക്കെതിരെ കേസ്

നാ​ദാ​പു​രം (കോ​ഴി​ക്കോ​ട്): നീ​തി​ക്കാ​യി ഒ​രു യു​വാ​വി​ന്റെ 15 വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ന് വി​രാ​മം. ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങ് വ​ലി​യ​പ​റ​മ്പ​ത്ത് രാ​ഗേ​ഷി​നെ (39) ര​ണ്ടു ദി​വ​സം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മു​ൻ നാ​ദാ​പു​രം സി.​ഐ ഉ​ദ​യ​ഭാ​നു​വി​നെ​തി​രെ കോ​ട​തി കേ​സെ​ടു​ത്തു. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നാ​ദാ​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി. ന​വം​ബ​ർ മൂ​ന്നി​ന് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ മു​ൻ സി.​ഐ​ക്ക് സ​മ​ൻ​സ് അ​യ​ച്ചു. നി​ല​വി​ൽ അ​ദ്ദേ​ഹം സ​ർ​വി​സി​ലി​ല്ല.

​2011 ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ല്ലാ​ച്ചി​യി​ൽ​നി​ന്ന് വി​ല്യാ​പ്പ​ള്ളി​യി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന രാ​ഗേ​ഷി​നെ നാ​ദാ​പു​ര​ത്തു​വെ​ച്ച് പൊ​ലീ​സ് ജീ​പ്പി​ലെ​ത്തി​യ സി.​ഐ ഉ​ദ​യ​ഭാ​നു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച്, വീ​ടി​ന് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ കു​റ്റം ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സം ബൂ​ട്ടി​ട്ട കാ​ലു​കൊ​ണ്ട് ച​വി​ട്ടി​യും ഇ​ടി​ച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് രാ​ഗേ​ഷി​ന്റെ പ​രാ​തി.

മ​ർ​ദ​ന​മു​റ​ക​ൾ​ക്ക് ശേ​ഷം കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ​സം​ഭ​വം ന​ട​ന്ന​യു​ട​ൻ രാ​ഗേ​ഷ് നാ​ദാ​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പൊ​ലീ​സ് കം​പ്ല​യി​ന്റ് അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു. കീ​ഴ് കോ​ട​തി​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് രാ​ഗേ​ഷ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ലോ​ക്ക​പ്പ് മ​ർ​ദ​ന പ​രാ​തി സ്വീ​ക​രി​ക്കാ​ത്ത മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി​യെ ഹൈ​കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. തു​ട​ർ​ന്ന് നാ​ദാ​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച് ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

​ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് വീ​ണ്ടും വാ​ദ​ത്തി​നെ​ടു​ത്ത നാ​ദാ​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി, മു​ൻ സി.​ഐ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി. കേ​സി​ന്റെ തു​ട​ക്കം​മു​ത​ൽ രാ​ഗേ​ഷി​നു​വേ​ണ്ടി അ​ഡ്വ. എം. ​സി​ജു​വാ​ണ് ഹാ​ജ​രാ​യ​ത്. ​

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യ​തോ​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​താ​യി രാ​ഗേ​ഷ് പ്ര​തി​ക​രി​ച്ചു. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണം ഇ​പ്പോ​ഴും ശ​രി​യാ​യ നി​ല​യി​ൽ ജോ​ലി​ചെ​യ്യാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല.

Tags:    
News Summary - 15-year fight ends, case against ex-CI for custody torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.