‘ആർക്കും വേണ്ട ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല

തി​രു​വ​ന​ന്ത​പു​രം: ​മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കും​വി​ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​ത​ന്നെ വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ ആ​ലോ​ച​ന. സി.​പി.​എ​മ്മി​ന്‍റെ​യും സി.​പി.​ഐ​യു​ടെ​യും ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ്​​ ഇ​രു​കൂ​ട്ട​ർ​ക്കും പ​രി​ക്കി​ല്ലാ​തെ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും​വി​ധം പു​തി​യ ഫോ​ർ​മു​ല ഉ​രു​ത്തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ളാ​രും ത​യാ​റാ​യി​ല്ല.

ഇ​രു​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ്​ ഏ​റ്റു​മു​ട്ടി​യ​തും പ​രി​ധി​വി​ട്ട​തും പാ​ർ​ട്ടി മു​ഖ​പ​ത്ര​ങ്ങ​ൾ വ​ഴി കൊ​മ്പു​കോ​ർ​ത്ത​തും മു​ന്ന​ണി​യി​ടെ പ്ര​തിഛാ​യ​യെ ബാ​ധി​ച്ചെ​ന്നാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ക​ന​ത്ത ​പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നും ജ​ന​വി​ശ്വാ​സം തി​രി​കെ പി​ടി​ക്കാ​നും ച​ടു​ല​മാ​യി ഇ​ട​​പെ​ടേ​ണ്ട ഘ​ട്ട​ത്തി​ൽ ഉ​പ​നേ​തൃ​പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള പോ​ര്​ പ്ര​തി​പ​ക്ഷ നി​ര​യെ​ത്ത​ന്നെ ദു​ർ​ബ​ല​മാ​ക്കു​ക​യും ജ​ന​സ​മ​ക്ഷം മു​ന്ന​ണി​യെ പ​രി​ഹാ​സ്യ​മാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

സ​ർ​ക്കാ​റി​നെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ടം ന​യി​ക്കേ​ണ്ട സ​മ​യ​ത്ത് ഭ​ര​ണ​പ​ക്ഷ​ത്തി​ന് വ​ലി​യൊ​രു രാ​ഷ്ട്രീ​യ ആ​യു​ധം ന​ൽ​കു​ന്ന പ​ര​സ്യ വി​ഴു​പ്പ​ല​ക്ക​ലി​ലേ​ക്ക് തു​ട​ർ​ന്നും പോ​കാ​ൻ സി.​പി.​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ താ​ൽ​പ​ര്യ​മി​ല്ല. മാ​ത്ര​മ​ല്ല, ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും നി​ല​വി​ലെ വി​വാ​ദ​ങ്ങ​ളി​ൽ ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്. ഇ​തെ​ല്ലാ​മാ​ണ് പ​രി​ധി​വി​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഫോ​ർ​മു​ല​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്.

ദേ​ശീ​യ ത​ല​ത്തി​ലു​യ​ർ​ന്ന സ​മ​വാ​യ നീ​ക്കം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല ച​ർ​ച്ച​ക​ളി​ലൂ​ടെ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്ന ക​ട​മ്പ മു​ന്നി​ലു​ണ്ട്.

പ​ദ​വി കൂ​ടാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം പ​ര​സ്യ നി​ല​പാ​ടെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. ‘ഞ​ങ്ങ​ൾ​ക്കി​ല്ലാ​ത്ത പ​ദ​വി ആ​ർ​ക്കും വേ​ണ്ടെ​ന്ന മേ​ധാ​വി​ത്വ കാ​ഴ്​​ച​പ്പാ​ട്​’ ഫോ​ർ​മു​ല​യു​ടെ കാ​ര്യ​ത്തി​ലും സി.​പി.​എം സ്വീ​ക​രി​ക്കു​ന്നെ​ന്ന വി​മ​ർ​ശ​നം സി.​പി.​ഐ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നു​ണ്ട്. പ​ദ​വി നി​രാ​ക​രി​ച്ചാ​ലും സി.​പി.​ഐ​ക്ക്​ ന​ൽ​കി​​ല്ലെ​ന്ന​ത് സി.​പി.​എം ​ശാ​ഠ്യ​മാ​ണെ​ന്ന വി​മ​ർ​ശ​ന​വും സി.​പി.​ഐ​യി​ലു​ണ്ട്.

ഇ​ത്​ പാ​ർ​ട്ടി​യു​ടെ പൊ​തു​ലൈ​നി​നെ സ്വാ​ധീ​നി​ച്ചാ​ൽ അ​നു​ന​യ​ത്തി​നു​ള്ള തു​ട​ർ​ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടും. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ ത​ങ്ങ​ൾ​ക്ക് ഉ​പ​നേ​തൃ​പ​ദ​വി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്ന വാ​ദ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

Tags:    
News Summary - Left to drop deputy leader post to end rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.