ഷവായ് മെഷീനിൽ കുരുങ്ങിയ വിദ്യാർഥിനിയുടെ മുടി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു
Posted On
date_range Updated On
date_range വിദ്യാർഥിനിയുടെ മുടി ഷവായ് മെഷീനിൽ കുരുങ്ങി; രക്ഷപ്പെടുത്തിയത് അഗ്നി രക്ഷാസേന
തിരുവനന്തപുരം: ഹോട്ടലിലെ ഷവായ് മെഷീനിൽ കുരുങ്ങി വിദ്യാർഥിനിക്ക് മുടി നഷ്‌ടമായി. പാളയത്തെ നൂർമഹൽ ഹോട്ടലിൽ ബുധനാഴ്‌ച ഉച്ചക്ക് 12.30നാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളജ് വിദ്യാർഥിനി അധീഷ്യക്കാണ് മെഷീനിൽ കുടുങ്ങി തലക്ക് പരിക്ക് പറ്റിയതും മുടി നഷ്‌ടമായതും.
മഴ പെയ്തതിനെ തുടർന്ന് പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിച്ചു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകിപ്പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയൊരപകടം ഒഴിവായി. അഗ്നി രക്ഷാസേന എത്തി മുടി മുറിച്ച് വിദ്യാർഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.