തിരുവനന്തപുരം: പൗരത്വഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാർ, ആദ്യം അതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ തയാറാകണം.
സംസ്ഥാന സർക്കാറിെൻറ ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സെക്രേട്ടറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ.എം. താജുദ്ദീൻ അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി, വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ, സുബൈർ പറമ്പിൽ, അഡ്വ. മുജീബ്, നൗഷാദ് കായ്പാടി, സി.സി. നിസാർ, അഡ്വ. നജ്മുദ്ദീൻ പാച്ചല്ലൂർ, ഡോ. ഖാസിമുൽ കാസിമി, അബ്ദുൽ കരിം തെക്കേത്ത്, തമ്പിക്കുട്ടി ഹാജി, ജലീൽ മുസ്ലിയാർ, കുറ്റിയിൽ നിസാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.