ആർ.എസ്​.പി അയഞ്ഞു; പരിഹാരത്തിന്​​ കോൺഗ്രസിന്‍റെ ഇടപെടലിൽ തൃപ്​തിയെന്ന്​

നിയമസഭാ തെരഞ്ഞെടുപ്പിന്​ ശേഷം യു.ഡി.എഫുമായി ഇടഞ്ഞു നിന്നിരുന്ന ആർ.എസ്​.പിയുമായി കോൺഗ്രസ്​ നേതാക്കൾ നടത്തിയ ചർച്ചയിൽ മഞ്ഞുരുക്കം. ഇന്ന്​ നടക്കുന്ന യു.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കുമെന്ന്​ ആർ.എസ്​.പി നേതാക്കൾ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്​.പി ജയിക്കാനായിരുന്നില്ല. യു.ഡി.എഫിലെ പ്രശ്​നങ്ങൾ തോൽവിക്ക്​ കാരണമായി എന്നു വിലയിരുത്തിയ ആർ.എസ്​.പി കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച വേണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ചർച്ച വേണമെന്ന ആവശ്യത്തോട്​ ആദ്യഘട്ടത്തിൽ കോൺഗ്രസ്​ പ്രതികരിക്കാതിരുന്നതോടെ യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ വിട്ടുനിൽക്കാൻ ആർ.എസ്​.പി തീരുമാനിച്ചിരുന്നു. എന്നാൽ, ​യു.ഡി.എഫ്​ യോഗത്തിന്‍റെ തൊട്ടുമുമ്പ്​ കോൺഗ്രസ്​ നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രശ്​നപരിഹാരമുണ്ടാകുകയായിരുന്നു.

തെരഞ്ഞെടുപ്പിലെ തോൽവിക്ക്​ ഏതെങ്കിലും കോൺഗ്രസ്​ നേതാവ്​ കാരണമായിട്ടുണ്ടെങ്കിൽ നടപടി നേരി​േടണ്ടി വരുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ പറഞ്ഞു. കോൺ​ഗ്രസിന്‍റെ പുന:സംഘടനയിൽ അത്തരം നേതാക്കളെ ഒഴിവാക്കുമെന്നും സുധാകരൻ പറഞ്ഞു.

ആർ.എസ്​.പി ഉന്നയിച്ച വിഷയങ്ങളിൽ ഹ്രസ്വകാലാടിസ്​ഥാനത്തിലും ദീർഘകാലാടിസ്​ഥാനത്തിലും കൈകൊള്ളേണ്ട നടപടി സംബന്ധിച്ച്​ ധാരണയുണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ പറഞ്ഞു. പ്രശ്​നപരിഹാരമുണ്ടാകുമെന്ന ഉറപ്പ്​ ലഭിച്ചിട്ടുണ്ടെന്ന്​ ആർ.എസ്​.പി നേതാക്കളും പ്രതികരിച്ചു.

പ്രാദേശിക തലത്തിൽ തദ്ദേശസ്​ഥാപനങ്ങളിലടക്കം ആർ.എസ്​.പി-കോൺ​ഗ്രസ്​ പ്രശ്​നങ്ങളുണ്ട്​. ഇവ പരിഹരിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്​. 

Tags:    
News Summary - The RSP will attend the UDF meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.