പി.പി.ഇ കിറ്റ് വാങ്ങിയ നടപടി തീർത്തും സുതാര്യം -വിവാദത്തിൽ പ്രതികരിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: അതീവ ഗുരുതരമായ ​പ്രതിസന്ധിയുടെ കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പി.പി.ഇ കിറ്റ് വാങ്ങിയത് തീർത്തും സുതാര്യമായാണ്. അതിൽ വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. വിവാദത്തെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും തനിക്കെതിരായ പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ശൈലജ പറഞ്ഞു.

പി.പി.ഇ കിറ്റ് വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയുടെ കൂടെ അറിവോടെയാണ് കിറ്റ് വാങ്ങിയത്.എല്ലാ കാര്യങ്ങളും ലോകായുക്തയെ ബോധ്യപ്പെടുത്തും. ആരോ നൽകിയ പരാതിയിൽ തന്റെ ഭാഗം കേൾക്കാനാണ് ലോകായുക്ത തീരുമാനിച്ചത്. അവരുടെ നടപടി സ്വാഭാവികമാണെന്നും അവർ വ്യക്തമാക്കി.

മുൻ സർക്കാറിന്‍റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്നാണ് ആരോപണമുയർന്നത്.500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പി.പി.ഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെ.എം.എസ്.സി.എല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.

വിപണിവിലയേക്കാള്‍ കൂടിയ വിലയില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതിന് ശൈലജയ്ക്ക് അടക്കം ലോകായുക്ത നോട്ടിസ് അയച്ചിരുന്നു. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശൈലജ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി.

Tags:    
News Summary - The process of purchasing PPE kit is completely transparent says KK shylaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.