യുവ പൊലീസ് ഓഫിസർ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പെര്‍ളടുക്കം കരിപ്പാടകത്തെ കെ. അശോകന്‍ (45) ആണ് മരിച്ചത്.

രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന അശോകന്‍ വ്യാഴാഴ്ച പുലർച്ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പരേതനായ രാമന്‍ മണിയാണി-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ അഡൂര്‍. മക്കള്‍: തേജാലക്ഷ്മി, ഗൗതം. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (റേഷന്‍ കട, പെര്‍ളടുക്കം), ഗോപാലകൃഷ്ണന്‍ (പൊലീസ് ഉദ്യോഗസ്ഥൻ), യശോദ, ശാരദ, രമണി, സാവിത്രി, ശ്യാമള.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.

Tags:    
News Summary - The police officer collapsed and died in the bathroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.