17-കാരൻ ജീവനൊടുക്കിയത് അജ്ഞാത സംഘത്തി​െൻറ നിർദേശപ്രകാരമാണെന്ന് പൊലീസ്

നെടുങ്കണ്ടം: പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വണ്ടൻമെട്ടിലാണ് സംഭവം. വിദ്യാർഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തി​െൻറ നിർദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും പൊലീസ് ക​​ണ്ടെത്തി.

കഴിഞ്ഞ ദിവസമാണു 17-കാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർഥി ഉപയോഗിച്ച ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദേശമനുസരിച്ചാണു വിദ്യാർഥി ഏതാനും കാലമായി ജീവിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞത്.

അടുത്തയിടെയായി വിദ്യാർഥി ജീവിതശൈലിയിൽ മാറ്റം വരുത്തിയിരുന്നതായി പൊലീസ് പറയുന്നു. കിടപ്പുമുറിക്കുള്ളിൽ പല വർണങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചെടുത്തു. അഞ്ജാതസംഘം ഓൺലൈനായി നൽകിയ ടാസ്കുകൾ പൂർത്തിയാക്കിയ ശേഷമാണു വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Tags:    
News Summary - The police made a crucial discovery in the incident where the seventeen-year-old took his own life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.