ഭഗവൽസിങ്ങിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചത് സി.പി.എം ലോക്കൽ കമ്മിറ്റി അം​ഗത്തിന്റെ ചിത്രം; കേസ് കൊടുക്കുമെന്ന് മകൻ

കൊച്ചി: സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനുമായി രണ്ടുസ്‌ത്രീകളെ നരബലി നടത്തിയ കേസിൽ അറസ്റ്റിലായ ഭ​ഗവൽസിങ് കോടിയേരി അനുസ്‌മ‌രണത്തിൽ പങ്കെടുത്തെന്ന പ്രചാരണം വ്യാജം. സി.പി.എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്‌.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ പ്രസന്നന്റെ ചിത്രമാണ് ഭ​ഗവൽസിങ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

അന്തരിച്ച കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലെ ചിത്രമാണ് ഭ​ഗവൽസിങ്ങിന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ പി.കെ പ്രസന്നന്റെ മകൻ ഗോകുൽ പ്രസന്നൻ രം​ഗത്തെത്തി. തന്റെ പിതാവിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുൽ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽപേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈരജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്‌ടക്കേസ് നൽകുമെന്നും ഗോകുൽ വ്യക്തമാക്കി.

Tags:    
News Summary - The picture of a CPM local committee member circulated as Bhagwalsingh's; The son will file a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.