പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഇന്ന്​ മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.​ജി ഡോ​ക്ട​ര്‍മാ​ർ 16 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യാഴാഴ്​ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ്​ നൽകിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്​ച രാവിലെമുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് കേരള മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേ​റ്റ് അസോസിയേഷൻ (കെ.എം.പി.ജി.എ) ഭാരവാഹികൾ അറിയിച്ചു.

ബുധനാഴ്​ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബർ റൂമിലും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുങ്ങിയത്. 

നിലവിൽ നിയമിച്ച ജൂനിയർ റെസിഡൻറുമാർക്ക് പുറമെ ഈ വർഷം കോഴ്സ് പൂർത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാൻ നിർദേശം നൽകും. ഒന്നാംവർഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തും. സ്​റ്റൈപൻഡ്​​ വർധനയിലും അനുകൂല നടപടി ഉണ്ടാകുമെന്ന്​ ഉറപ്പുനൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി. 

Tags:    
News Summary - The PG doctors' strike was called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.