കൊച്ചിയിലെ പി.എഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പ്രോവിഡന്‍റ് ഫണ്ട് (പി.എഫ്) ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു. തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ (68) ആണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് പി.എഫ്. ലഭിക്കാത്തതിൽ മനംനൊന്ത് ശിവരാമൻ വിഷം കഴിച്ചത്.

വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചിയിലെ പി.എഫ്. റീജനൽ ഓഫീസിലാണ് ശിവരാമൻ എത്തിയത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന്‍റെ നിരാശയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

എല്ലാ രേഖകളും ഹാജരാക്കിയിട്ടും പി.എഫ് നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.

Tags:    
News Summary - The person who tried to commit suicide died at the PF office in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.