നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി; യുവതിയെ രക്ഷിച്ചു

കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും  പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്. വർഷയെ തോണിക്കാർ ചേർന്ന് രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചിൽ നടക്കുകയാണ്.

കോസ്റ്റൽ പൊലീസും അഗ്നിരക്ഷാ സേയും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരിച്ചിൽ നടത്തുന്നത്. ഞാ‍യാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ആറുമാസം മുൻപ് രജിസ്റ്റർ വിവാഹിതരായ ജിതിനും വർഷയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി വീട്ടിൽ നിന്നിറിങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.

News Summary - The newlyweds jumped from the Faroke Bridge into the river; The girl was saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.