ശ​ബ​രി​മ​ലയിൽ ​സ്വ​ർ​ണ​ക്കൊ​ടി​മ​രം പു​തു​ക്കി സ്ഥാ​പി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് 2017ൽ ​സ്വ​ർ​ണ​ക്കൊ​ടി​മ​രം പു​തു​ക്കി സ്ഥാ​പി​ച്ച​ത് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ട​ൻ സം​ഘ​​​ത്തെ നി​യോ​ഗി​ക്ക​ണം. കൊ​ടി​മ​ര അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016 മു​ത​ലു​ള്ള ദേ​വ​സ്വം രേ​ഖ​ക​ളും മ​ഹ​സ​റു​ക​ളും മ​റ്റ് തെ​ളി​വു​ക​ളും പി​ടി​ച്ചെ​ടു​ത്ത് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഒ​രു മാ​സ​ത്തി​ന​കം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് ന​ൽ​ക​ണം. യു.​ഡി.​എ​ഫ് നി​യ​മി​ച്ച സ​മി​തി​യു​ടെ കാ​ല​ത്ത്​ ന​ട​ന്ന കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ദു​രു​പ​യോ​ഗം ചെ​യ്തി​രി​ക്കാ​മെ​ന്ന ദേ​വ​സ്വം വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​മേ​ധ​യാ ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ര​ണ്ട് കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ടി​മ​ര​ക്കേ​സ് വി​ജി​ല​ൻ​സി​നെ ഏ​ൽ​പി​ച്ച​ത്.

വി​ജ​യ് മ​ല്യ​യു​ടെ മ​ക്ഡൊ​വ​ൽ ഗ്രൂ​പ്പ് നേ​ര​ത്തെ സ്വ​ർ​ണം പൊ​തി​ഞ്ഞ കൊ​ടി​മ​രം ​ദ്ര​വി​ച്ച​തി​നാ​ൽ 2017ൽ​ ​നീ​ക്കി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് ഫീ​നി​ക്സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡി​ന്റെ ചെ​ല​വി​ൽ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സി​ൽ നി​ന്ന് ദേ​വ​സ്വം ചീ​ഫ് എ​ൻ​ജി​നി​യ​ർ മു​ഖേ​ന 9.161 കി​ലോ സ്വ​ർ​ണം വാ​ങ്ങു​ക​യും പ​ത്ത​നം​തി​ട്ട ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ചി​ല ഭ​ക്ത​രും സ്വ​ർ​ണം സം​ഭാ​വ​ന ചെ​യ്തു. ഇ​തി​ൽ ഒ​രു ന​ട​ൻ ന​ൽ​കി​യ സ്വ​ർ​ണ​വും നി​ർ​മാ​താ​വ് ന​ൽ​കി​യ സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളും ഉ​ൾ​പ്പെ​ടും. എ​ല്ലാ ന​ട​പ​ടി​ക​ളും സു​താ​ര്യ​മാ​ക​ണ​മെ​ന്നും വി​ല​പ്പെ​ട്ട​തെ​ല്ലാം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ണ​ർ എ.​എ​സ്.​പി കു​റു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​മു​ണ്ടാ​യി​രി​ക്കെ ത​ന്നെ കോ​ട​തി അ​ന്ന് പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പു​തി​യ ​കൊ​ടി​മ​ര​ത്തി​ന്​ എ​സ്റ്റി​മേ​റ്റ് 3.2 കോ​ടി

പു​തി​യ ​കൊ​ടി​മ​ര​ത്തി​ന്​ 3.2 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ്​ ഇ​ട്ട​ത്. ആ​കെ ല​ഭ്യ​മാ​ക്കി​യ 9573.010ൽ 9340.200 ​ഗ്രാം സ്വ​ർ​ണ​വും ​കൊ​ടി​മ​രം പൂ​ശാ​നാ​യി ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും സ്വ​ർ​ണം ന​ൽ​കി​യ ഭ​ക്ത​ർ​ക്ക് ഇ​തി​ന്റെ അ​ള​വ​ട​ക്കം വി​ശ​ദ​മാ​ക്കു​ന്ന ഫോം3 ​എ ര​സീ​ത് ന​ൽ​കി​യി​ല്ല. വ്യ​ക്തി​ഗ​ത അ​ള​വു​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന്​ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ദു​രു​പ​യോ​ഗം സം​ശ​യി​ക്കാ​വു​ന്ന​താ​ണെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്നു​മാ​ണ്​ ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്റെ റി​പ്പോ​ർ​ട്ട്. വ്യ​ക്ത​ത വ​രു​ത്താ​നാ​യി സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​കി​യ 27 പേ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന​യും വേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. വി​ഷ​യം വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന 19ന് ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മേ​ധാ​വി എ​സ്.​പി എ​സ്. ശ​ശി​ധ​ര​നും ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ൻ​സ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വി. ​സു​നി​ൽ​കു​മാ​റും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - High Court orders probe into restoration of golden flag tree at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.