തിരുവനന്തപുരം: വിദ്യാർഥികളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നത് പഠിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം ചർച്ചയായത്.
ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. അമിത സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ സംബന്ധിച്ച് വിദ്യാർഥികളിൽ ബോധവത്കരണം ഉൾപ്പെടെ അനിവാര്യമാണെന്നും വിദഗ്ധ സമിതിയുടെ പഠനത്തിനുശേഷം ഇക്കാര്യത്തിൽ മാർഗരേഖയുണ്ടാക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ പരിഷ്കരിച്ച 41 പാഠപുസ്തകങ്ങൾക്കും കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. കമ്പ്യൂട്ടർ സയൻസ്, ഭാഷ വിഷയങ്ങൾ ഉൾപ്പെടെ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.