എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരം നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ദൗത്യം നേതാക്കളെ സംഭാവന ചെയ്യല​ല്ല​ -മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്​ട്രീയത്തിലേക്ക് നേതാക്കളെയും പ്രവർത്തകരെയും സംഭാവന ചെയ്യലല്ല വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ദൗത്യമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗമനോഭാവവും സാമൂഹികബോധവമുള്ള പൊതുപ്രവർത്തകരെ സൃഷ്​ടിക്കലാണ് അതി​െൻറ ദൗത്യം.

എസ്.എഫ്.ഐ 50ാം വാർഷികാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികബോധമുള്ള തലമുറയെ വാർത്തെടുക്കാനും ജനാധിപത്യഘടന കെട്ടുറപ്പോടെ നിലനിർത്താനും കലാലയങ്ങളിൽ വിദ്യാർഥി രാഷ്​ട്രീയം അനിവാര്യമാണ്​.

അവകാശബോധമുണ്ടാകുമ്പോൾ വിദ്യാർഥികൾ മതനിരപേക്ഷതയുടെ കാവലാളായി മാറും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മിടുക്കികളായ പെൺകുട്ടികൾ ജനപ്രതിനിധികളായെത്തി. ഇത് രാഷ്​ട്രം തന്നെ ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി. ഇതിൽ എസ്.എഫ്.ഐ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The mission of the student movements is not to contribute leaders - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.