കോഴിക്കോട്: മൂന്നുദിവസത്തെ മീഡിയവൺ അക്കാദമി ഷോർട്ട്ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഷോർട്ട്ഫിലിം, ഡോക്യുമെന്ററി, മ്യൂസിക് വിഡിയോ, പരസ്യചിത്രങ്ങൾ, വിഡിയോ-ആനിമേഷൻ സ്റ്റോറി എന്നിങ്ങനെയുള്ള മത്സര വിഭാഗങ്ങൾക്ക് പുറമെ ഹോമേജ്, റെട്രോസ്പെക്ടിവ്, കൊളാഷ്, ഡയറക്ടേഴ്സ് കാറ്റഗറി തുടങ്ങി പത്തുവിഭാഗങ്ങളിലായി 150 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മീഡിയവൺ അക്കാദമി കാമ്പസിലെ നാല് സ്ക്രീനുകളിലാണ് പ്രദർശനം. ‘റീ ഫ്രെയിം ഡെമോക്രസി വിഷൻ ഫ്രം ദ മാർജിൻസ്’ എന്ന തീം അടിസ്ഥാനമാക്കി ചർച്ചകളും നടക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ചലച്ചിത്ര പ്രവർത്തകയും അഭിനേതാവുമായ പത്മപ്രിയ, സംവിധായകരായ ആർ.പി. അമുദൻ, ഡോൺ പാലത്തറ, സക്കറിയ, കവി അൻവർ അലി, ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ മധു ജനാർദനനാണ് ഫെസ്റ്റിവൽ ഡയറക്ടർ.
സാംസ്കാരിക പ്രവർത്തകയും അഭിനേതാവുമായ ജോളി ചിറയത്താണ് ഫെസ്റ്റിവൽ തീം ക്യൂറേറ്റർ. സംവിധായകൻ ഷെറി ഗോവിന്ദ് ചെയർമാനായ അഞ്ചംഗ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുക. ജനാധിപത്യത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും മേളയിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.