Posted On
date_range Updated On
date_range ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞയാൾ അറസ്റ്റില്‍
വട്ടിയൂർക്കാവ്: ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിച്ചയാളെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴയില വിസ്മയ നഗര്‍ ബഥേല്‍ വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് പിടിയിലായത്. വഴയില വിസ്മയ നഗറില്‍ വാടകക്ക് താമസിക്കുന്ന 39കാരിയായ സ്ത്രീയാണ് ക്രൂരതക്കിരയായത്. അനില്‍കുമാര്‍ ഇവരുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിക്കുകയായിരുന്നു.
സംശയരോഗമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്നും കുറേ നാളായി ഇയാള്‍ ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി വരുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.