ബിനു
Posted On
date_range Updated On
date_range വീടുകയറി ആക്രമിച്ചയാൾ പിടിയിൽ
വെള്ളറട: മദ്യപിക്കാൻ പണം കൊടുക്കാത്തതിന് വീടുകയറി ആക്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. അമ്പൂരി ശൂരവക്കാണി കോവല്ലൂര് കുഴിവള വീട്ടില് ബിനു (36) ആണ് പിടിയിലായത്. തേക്കുപാറ കുന്നുംപുറത്ത് വീട്ടില് അജയന് (42) നെയാണ് വീടുകയറി ആക്രമിച്ച് അപായപ്പെടുത്താന് ശ്രമിച്ചത്.
ആക്രമണം നടത്തിയ ശേഷം ഒളിവില് പോകാന് ശ്രമിച്ച പ്രതിയെ സര്ക്കിള് ഇന്സ്പെക്ടര് ബാബു കുറുപ്പ്, സബ് ഇന്സ്പെക്ടര് അജിത്ത് കുമാര്, സിവില് പൊലീസുകാരായ ജയദാസ്, ഷാജന് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.