Posted On
date_range Updated On
date_range പുത്തൻ കോച്ചുകളുമായി ജനശതാബ്ദി ഓടിത്തുടങ്ങി
തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ എൽ.എച്ച്.ബി കോച്ചുകളിലേക്ക്. തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി ബുധനാഴ്ച മുതലാണ് പുതിയ കോച്ചുകളുമായി ഓടിത്തുടങ്ങിയത്. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി വ്യാഴാഴ്ച മുതൽ പുതിയ കോച്ചുകളിലേക്ക് മാറും.
സെപ്റ്റംബർ 29 മുതൽ എൽ.എച്ച് ബിയിലേക്ക് മാറുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, റേക്കുകൾ എത്താൻ വൈകിയതിനാൽ ഇതു നടപ്പായില്ല.
അതേസമയം, കേരളത്തിൽ ആദ്യം ആരംഭിച്ച തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി ഇപ്പോഴും പഴയ കോച്ചുകളുമായാണ് ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.