Posted On
date_range Updated On
date_range ഇ.ഡിക്കെതിരായ അന്വേഷണം തുടരാം; അറസ്റ്റ് പാടില്ലെന്ന് ഹൈകോടതി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈകോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും ഹൈകോടതി നിർദേശിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇ.ഡി വാദം ഹൈകോടതിയിൽ സർക്കാർ തള്ളി. ഒരു ഉദ്യോഗസ്ഥനേയും വിളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഏപ്രിൽ എട്ടിന് കേസ് വീണ്ടും പരിഗണിക്കും. ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി.
മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസ്. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.