ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട ഭാരതിയമ്മക്ക് പൊലീസ് ഭീഷണി; പരാതിയില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടെന്ന്

പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലെ ഇരയായ പാലക്കാട് സ്വദേശി ഭാരതിയമ്മക്ക് പൊലീസ് ഭീഷണി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്ന് ഡി.ജി.പിക്കും എസ്.പിക്കും നൽകിയ പരാതിയിൽ സഹോദരൻ കൊച്ചുകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരാതിയില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

പൊലീസ് തന്നെ തയാറാക്കിയ കുറിപ്പിലാണ് ഭാരതിയമ്മയോട് ഒപ്പിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കേസ് തുടർന്ന് നടത്തുന്നില്ലെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും നഷ്ടപരിഹാരം ആവശ്യമില്ലെന്നുമാണ് സ്റ്റേറ്റ്മെന്‍റിൽ പറഞ്ഞിട്ടുള്ളത്. കുറിപ്പ് വായിച്ചു നോക്കിയ ഭാരതിയമ്മ ഒപ്പിടാൻ തയാറായില്ല. തുടർന്ന് ഭാരതിയമ്മ സഹോദരനെ വിവരമറിയിച്ചു. ഇതേതുടർന്നാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മനുഷ്യാവകാശ ലംഘനം ആവർത്തിക്കാതിരിക്കാൻ പരാതി നൽകിയത്. 

84കാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അറസ്റ്റ് ചെയ്തതിൽ ഭാരതിയമ്മക്ക് മനോവിഷമം ഉണ്ടായെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഭാരതിയമ്മയുടെ അഭിഭാഷകൻ വീഴ്ചക്കാരായ പൊലീസുകാരുടെ വിവരങ്ങൾ തേടി വിവരാവകാശം നൽകി. ഇതിന് മുന്നോടിയായി ഭാരതിയമ്മ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ പൊലീസുകാർ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കുറിപ്പെഴുതി നൽകില്ലെന്ന് സഹോദരൻ പറഞ്ഞതോടെ പൊലീസുകാർ മടങ്ങുകയായിരുന്നു. അതേസമയം, ഭീഷണിപ്പെടുത്തിയില്ലെന്നാണ് പൊലീസ് വിശദീകരണം.

ആളുമായി അറസ്റ്റ് ചെയ്ത സംഭവം ഇങ്ങനെ:

1998ൽ ​ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി രാ​ജ​ഗോ​പാ​ലി​ന്റെ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി​രു​ന്നു ഭാ​ര​തി എ​ന്ന സ്ത്രീ. ​ഇ​വ​ർ ഒ​രി​ക്ക​ൽ ജോ​ലി​ചെ​യ്തി​രു​ന്ന വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി. തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ഇ​വി​ടത്തെ ചെ​ടി​ച്ച​ട്ടി​യും മ​റ്റും എ​റി​ഞ്ഞു​ട​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ​ഗോ​പാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് ഭാ​ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു, അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​വ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2019ലാ​ണ് പൊ​ലീ​സ് വീ​ണ്ടും കേ​സി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് സെ​പ്റ്റം​ബ​ർ 25ന് അ​റ​സ്റ്റ് ചെ​യ്ത​താ​ക​ട്ടെ കു​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ 84 വ​യ​സ്സു​ള്ള ഭാ​ര​തി​യ​മ്മ​യെ. നാ​ല് വ​ര്‍ഷ​മാ​യി കേ​സി​ന്‍റെ പി​ന്നാ​ലെ​യാ​യിരുന്നു ഈ 84​കാ​രി. കേ​സി​ല്‍നി​ന്ന് ഒ​ഴി​വാ​കാ​ന്‍ ഒ​രു വ​ഴി​യു​മി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് കോ​ട​തി​യി​ല്‍ സാ​ക്ഷി​ത​ന്നെ നേ​രി​ട്ടെ​ത്തി​യ​തോ​ടെ​യാ​ണ് പൊ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യ സം​ഭ​വം ചു​രു​ള​ഴി​യു​ന്ന​ത്.

ഭാ​ര​തി​യ​മ്മ​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ് കേ​സി​ൽ യ​ഥാ​ർ​ഥ പ്ര​തി​യാ​യി​രു​ന്ന ഭാ​ര​തി. ഭാ​ര​തി​യ​മ്മ​യു​ടെ കു​ടും​ബ​വു​മാ​യി ഭാ​ര​തി​ക്ക് 1994ൽ ​ഒ​രു സ്വ​ത്തു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ പ​ക​പോ​ക്കു​ന്ന​തി​ന് തെ​റ്റാ​യ വി​ലാ​സം ന​ൽ​കി ഭാ​ര​തി​യ​മ്മ​യെ കു​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. നാ​ലു ​വ​ർ​ഷ​ത്തി​നുശേ​ഷം പൊ​ലീ​സ് ജ​യി​ലി​ലാ​ക്കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഭാ​ര​തി​യ​മ്മ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​സി​ലെ പ​രാ​തി​ക്കാ​രെ ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ എ​ത്തി​ച്ചു.

84കാ​രി​യാ​യ ഭാ​ര​തി​യ​മ്മ​യ​ല്ല വീ​ട്ടി​ൽ ജോ​ലി​ക്ക് വ​ന്ന​തെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​വാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​ലി​ക്ക് വ​ന്നി​രു​ന്ന ഭാ​ര​തി​ക്ക് നി​ല​വി​ൽ 50 വ​യ​സ്സി​ന​ടു​ത്ത് പ്രാ​യ​മേ ഉ​ണ്ടാ​കൂ. പി​താ​വി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മം കാ​ണി​ച്ചെ​ന്നു​കാ​ട്ടി​യാ​ണ് രാ​ജ​ഗോ​പാ​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. അ​ച്ഛ​ന്റെ നി​ർ​ബ​ന്ധ​പ്ര​കാ​ര​മാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നും രാ​ജ​ഗോ​പാ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ങ്ങ​നെ​യാ​ണ് നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ന് അ​വ​സാ​ന​മാ​കു​ന്ന​ത്. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ നാ​ലു​വ​ർ​ഷം നീ​ണ്ട ആ​ധി​ക്ക​റു​തി​യാ​യി, ഭാ​ര​തി​യ​മ്മ കേ​സി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. 

Tags:    
News Summary - The incident of being arrested in disguise: Bharti Amma complained that the police threatened to withdraw the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.