നെടുമ്പാറ ആഴാന്ത കുഴിവിള വീട്ടിൽ ടി. ശ്യാമള

വീട് ഇടിഞ്ഞു വീണു; ആശ്രയമറ്റ വീട്ടമ്മ ബന്ധുക്കളുടെ കാരുണ്യത്തിൽ

 നേമം:  വീടിൻറെ ചുവരുകൾ പൂർണമായും ഇടിഞ്ഞുവീണതോടെ ആശ്രയമറ്റ വീട്ടമ്മ ബന്ധുക്കളുടെ കാരുണ്യത്തിൽ കഴിയുന്നു. വിളപ്പിൽശാല

(52) യാണ് ബന്ധുക്കളുടെ കാരുണ്യത്തിൽ കഴിയുന്നത്. 20 വർഷത്തിനു മുമ്പാണ് ആസ്ബറ്റോസ് ഷീറ്റ് പാകി വീടിൻറെ നിർമ്മാണം നടത്തിയത്.

നാളുകൾക്കു മുൻപ് ശ്യാമളയുടെ ഭർത്താവ് മരിച്ചിരുന്നു. ഒറ്റക്കാണ് ഇവർ ഈ വീട്ടിൽ താമസിക്കുന്നത്. ശക്തമായ മഴയിൽ വെള്ളത്തിൽ കുതിർന്ന് വീടിൻറെ അടുക്കള ഭാഗവും മറ്റും ഇടിഞ്ഞുവീണത്. വീട് പൂർണമായും കുതിർന്നതോടെ ഇവിടം താമസയോഗ്യമല്ലാത്തതിനാൽ സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് വീട്ടമ്മ.

ചെറുകോട് വാർഡ് പരിധിയിലാണ് വീട്ടമ്മ താമസിക്കുന്നത്. വിവരമറിഞ്ഞ് ചൊവ്വള്ളൂർ വാർഡ് അംഗം ചന്ദ്രബാബുവും ഓവർസിയറും സ്ഥലം സന്ദർശിച്ചു. വിളപ്പിൽ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി.

Tags:    
News Summary - The house collapsed; helpless housewife at mercy of relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.