അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഷാജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. പ്രാദേശിക സി.പി.എം നേതാവിന്‍റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ കേസ് റദ്ദാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി. ഇത് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് ശേഷം ഷാജിയുടെ വസതിയിലും മറ്റും പരിശോധന നടത്തിയിരുന്നു.

എത്ര നാളത്തേക്കാണ് സ്‌റ്റേ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - The High Court stayed the case against K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.