'ഒരു പെരുന്നാളിന് അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാൾ കാലത്ത് മത്സരിപ്പിക്കുമ്പോൾ അന്നത്തെ രണ്ടര വയസ്സുകാരിയോട് എന്ത് മറുപടിയാണ് സി.പി.എമ്മിന് പറയാനുള്ളത്?'

പാലക്കാട്: സി.പി.എം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വ​ത​ന്ത്ര​ര​ട​ക്കം 81 സ്ഥാ​നാ​ർ​ഥി​ക​​​ളെയാണ് സി.​പി.​എം പ്രഖ്യാപിച്ചത്. തലശ്ശേരി മണ്ഡലത്തിലെ സി.​പി.​എം സ്ഥാനാർഥിയായ കാരായി രാജനെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ഫസലിന്‍റെ അരുംകൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജനെന്നും കൊലയാളിയെ മത്സരിപ്പിച്ച് ആരെയാണ് സി.പി.എം വെല്ലുവിളിക്കുന്നതെന്ന് രാഹുൽ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്

അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു…

കാരായി രാജൻ...

ആരാണ് കാരായി രാജൻ?

ഓർമ്മയില്ലേ ഒരു ഫസലിനെ?

പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ.

ആ ചെറുപ്പക്കാരനെ ഒരു പെരുന്നാൾ തലേന്ന് ഒരു സംഘം കൊലയാളികൾ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ?

കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ആ ക്രൂരത മറന്നോ?

CPM കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ RSS ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ CPM നടത്തിയ ശ്രമം മറന്നോ? ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങൾക്ക് മുകളിൽ സ്ഥാനാർതിയായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ഒരു പെരുന്നാള് കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാൾ കാലത്ത് മത്സരിപ്പിക്കാൻ ഇറക്കുമ്പോൾ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാൻ ഉദ്ദേശിക്കുന്നത്? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്?

കേരളം മുഴുവൻ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോൾ തലശ്ശേരിയിലെ സ്ഥാനാർഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസൽ വധ കേസിലെ ഉപരി വാദം. കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇടത് സംസ്കാരിക നായ കർ മിണ്ടിയോ?

ഇടത് ചിന്തകർ വിലപിച്ചോ?

കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികൾ ആർത്തലച്ചോ?

ധാർമികതയെ പറ്റി കവിതകൾ വന്നോ?

മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങൾ വന്നോ?

ഇല്ലാ.... ചോദ്യങ്ങൾ ഇല്ല, അക്രോശങ്ങൾ ഇല്ല, പൊതു വിചാരണയില്ല...

ഓഹ്‌ മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജൻ സിപിഎം ആണല്ലോ...

അപ്പോൾ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്…

Tags:    
News Summary - rahul mamkootathil facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.